Skip to main content

വിശ്വാസപ്രമാണം / ApostlesCreed

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
വിശുദ്ധ ത്തോലിക്ക സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,

പാപങ്ങളുടെ മോചനത്തിലും,
ശരീരത്തിന്റെ ഉയർപ്പിലും,
നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.

Comments

Popular posts from this blog

ജപമാല / Rosary Malayalam

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ  യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ  ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു മണി ജപം ചെയ്യുവാൻ  ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ  കർത്താവേ നീ സഹായിക്കണമേ . വിശ്വാസപ്രമാണം ..............                                                                                                            1  സ്വർഗ്ഗ പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫല...